കര സേനയുടെ ബൈക്ക് റാലി തിരുവനന്തപുരത്ത് സമാപിച്ചു

ഭാരതീയ കര സേനയുടെ ഏറ്റവും പഴക്കമേറിയ റെജിമെന്റായ മദ്രാസ് റെജിമെന്റിന്റെ 263-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ബൈക്ക് റാലി ഇന്ന് (03 ഡിസംബർ 2021) പാങ്ങോട് സൈനിക കേന്ദ്രത്തിൽ സമാപിച്ചു. കേണൽ ഓഫ് ദി മദ്രാസ് റെജിമെൻറ്, ലഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി ബൈക്ക് റാലിയെ സ്വീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മദ്രാസ് റെജിമെന്റിലെ സൈനികരാണ് നവംബർ 17 മുതൽ ഡിസംബർ 03 വരെ നീണ്ട റാലിയിൽ പങ്കെടുത്തത്. ജമ്മു, ജാംനഗർ, കൊൽക്കത്ത, സെക്കന്തരാബാദ്, ചെന്നൈ, വെല്ലിംഗ്ടൺ എന്നിവിടങ്ങളിൽ നിന്ന് ചെറിയ ടീമുകളായി ആരംഭിച്ച റാലി ഒടുവിൽ തിരുവനന്തപുരത്ത് സമാപിച്ചു.
1971 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്ത പൂർവ സൈനികരെയും വീര മൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെയും ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ചടങ്ങിൽ ആദരിച്ചു. അദ്ദേഹം മദ്രാസ് റെജിമെന്റിന്റെ 263 വർഷത്തെ ചരിത്ര യാത്രയെ അനുസ്മരിക്കുകയും മാതൃരാജ്യത്തിനായി സമർപ്പിച്ച അമൂല്യമായ സേവനങ്ങൾക്ക് സൈനികരെ അഭിനന്ദിക്കുകയും അവരുടെ കുടുംബാങ്ങങ്ങളുടെ ത്യാഗങ്ങൾക്ക് അഗാധമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Story Highlights : army-bike-rally-ends-in-thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here