കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ച സംഭവം; നഴ്‌സിന് സസ്‌പെൻഷൻ

ആര്യനാട് കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകയെ സസ്‌പെൻഡ് ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെയാണ് സസ്‌പെൻഡ് ചെയ്തത്.
ഇന്നലെയാണ് ആര്യനാട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവയ്പ്പിനെത്തിയ രണ്ട് കുട്ടികൾക്ക് കൊവിഷീൽഡ് കുത്തിവച്ചത്. പതിനഞ്ച് വയസുള്ള കുട്ടികൾക്കാണ് കൊവിഷീൽഡ് കുത്തിവച്ചത്. ഒ.പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ എങ്ങനെയാണ് കൊവിഡ് വാക്‌സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.
Read Also : വാക്‌സിന്‍ ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംഭവം പുറത്ത് വന്നതോടെ ആര്യനാട് സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഡി.എം.ഒ നേരിട്ടെത്തി വിവരശേഖരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെതിരെ നടപടിയെടുത്തത്.
Story Highlights : aryanad health center nurse suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here