തിരുവല്ല പീഡനം; പ്രതിയെ പുറത്താക്കി സിപിഐഎം

തിരുവല്ല പീഡനം, ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ച് സിപിഐഎം. സിപിഐഎം പ്രവർത്തകയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച നാസറിനെതിരെയാണ് നടപടി. സിപിഐഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് രണ്ടാം പ്രതിയായ നാസർ. ഇന്നലെ ചേർന്ന സിപിഐഎം പത്തനംതീട്ട സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം.
സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്താനും സിപിഐഎം തീരുമാനിച്ചു. കേസിൽ, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി. ഇയാൾക്കെതിരെ നടപടിയെടുത്തിട്ടില്ല.
Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസ്.
Story Highlights :cpim-to-suspend-party-worker-who-raped-women-activist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here