കങ്കണ റണൗട്ടിന്റെ വാഹനം തടഞ്ഞ് കർഷകർ

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ വാഹനം തടഞ്ഞ് കർഷകർ. പഞ്ചാബിലെ കിരാത്പൂരിൽ വച്ചാണ് കങ്കണയുടെ വാഹനം കർഷകർ തടഞ്ഞത്. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം. ( kangana ranaut car blocked )
കങ്കണ സഞ്ചരിച്ചിരുന്ന കാർ ഒരു കൂട്ടം കർഷകർ തടയുന്നതിന്റെയും പൊലീസ് നിയന്ത്രിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. കർഷക സമരത്തിനെതിരെ നടത്തിയ ട്വിറ്റർ പോസ്റ്റുകളുടെ പേരിൽ നിരവധി ഭീഷണി സന്ദേശങ്ങൾ തനിക്ക് ലഭിച്ചുവെന്നും, സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കങ്കണ അറിയിച്ചു. താനിടുന്ന പോസ്റ്റുകളെ തുടർന്ന് തനിക്ക് നിരന്തരം ഭീഷണികൾ ലഭിക്കുന്നു.
Read Also : ‘സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തി’; കങ്കണക്കെതിരെ എഫ്‌ഐആര്‍
ബതിന്ഡയിൽ നിന്നുള്ള ഒരാൾ തന്നെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ താൻ ഭയപ്പെടുന്നില്ലെന്നും കങ്കണ റണൗട്ട് വ്യക്തമാക്കി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നവർക്കെതിരെ താൻ തുടർന്നും സംസാരിക്കുമെന്നും അത് നിരപരാധികളായ ജവാന്മാരെ കൊലപ്പെടുത്തുന്ന നക്‌സലൈറ്റുകളായാലും, തുക്‌ഡേ തുക്‌ഡേ സംഘങ്ങളായാലും, ഖാലിസ്ഥാൻ രൂപീകരിക്കാൻ സ്വപ്നം കാണുന്ന വിദേശത്തിരിക്കുന്ന തീവ്രവാദികളായാലുമെന്നും കങ്കണ റണൗട്ട് പറഞ്ഞു.
Story Highlights : kangana ranaut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here