Advertisement

യു.കെയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവ്

December 3, 2021
Google News 2 minutes Read
kozhikode native second covid test positive

യു.കെയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവ്. നേരത്തെ പോസിറ്റീവായ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുകയായിരുന്നു. രോഗിയുടെ അമ്മയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. അമ്മയുടെ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കും. ( kozhikode native second covid test positive )

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചതായി ഡിഎംഒ അറിയിച്ചിരുന്നു. 21-ാം തീയതി യുകെയിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. മൂന്ന് ഡോസ് ഫൈസർ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം.

നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഈ വ്യക്തിയുമായി സമ്പർക്കമുള്ളവർ കുറവാണ്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കൻററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്.

Read Also : ഒമിക്രോണിൽ ഭീതി വേണ്ട : കേന്ദ്ര ആരോഗ്യ മന്ത്രി

അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധനകൾ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹൈറിസ്‌ക് പട്ടികയിലുള്ളത് 26 രാജ്യങ്ങളാണെന്നും വരുന്നവർക്ക് ആർടിപി സി ആർ പരിശോധന നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു. അതിതീവ്ര വ്യാപനം ഗൗരവത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : kozhikode native second covid test positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here