20
Jan 2022
Thursday

എംഎസ്എഫ് നേതാവ് പി.പി ഷൈജലിനെ പുറത്താക്കി മുസ്ലിം ലീഗ്; അച്ചടക്കം ലംഘിച്ചെന്ന് വിശദീകരണം

muslim league

എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷൈജലിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു.

ഹരിത വിവാദങ്ങള്‍ക്കിടയില്‍ ഹരിത മുന്‍ നേതാക്കള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചയാളാണ് ഷൈജല്‍. ഇതില്‍ പ്രതിഷേധിച്ച് ഷൈജിലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

Read Also : വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചു; പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എംഎസ്എഫ്; ആരോപണം നിഷേധിച്ച് ഡോ.എം രമ

കല്‍പറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചെന്നും പി പി ഷൈജല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വയനാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ വെച്ച് പി പി ഷൈജലും മറ്റ് നേതാക്കളും തമ്മില്‍ നേരിയ വാക്കുതര്‍ക്കവും നടന്നിരുന്നു.

Story Highlights : muslim league, Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top