Advertisement

മലിന വായു വരുന്നത് പാകിസ്താനിൽ നിന്ന്; സുപ്രിംകോടതിയിൽ ഉത്തർപ്രദേശിന്റെ വിചിത്ര വാദം

December 3, 2021
Google News 1 minute Read

ഡൽഹിയെ മോശം വായുവിനു കാരണം പാകിസ്താനെന്ന് ഉത്തർപ്രദേശ് സർക്കാർ. മലിനവായു വരുന്നത് പാകിസ്താനിൽ നിന്നാണെന്നും ഡൽഹിയിലെ വായുനിലവാരം മോശമാവുന്നതിൽ ഉത്തർപ്രദേശിലെ വ്യാപാര സ്ഥാപനങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും യുപി സർക്കാരിനു വേണ്ടി ഹാജരായ രഞ്ജിത് കുമാർ വാദിച്ചു

ഡൽഹി-എൻസിആർ മേഖലയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് സംഭവം നടന്നത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുപിയിലെ വ്യാപാര സ്ഥാപനങ്ങൾ പുറന്തള്ളുന്ന പുക ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് രഞ്ജിത് കുമാർ വാദിച്ചു. ഇതിനിടെയാണ് പാകിസ്താനെ പ്രതിയാക്കിക്കൊണ്ടുള്ള വിചിത്രവാദം അദ്ദേഹം മുന്നോട്ടുവച്ചത്. ഈ വാദത്തിന് “പാകിസ്താനിലെ വ്യവസായങ്ങൾ നിരോധിക്കണമെന്നാണോ താങ്കൾ പറയുന്നത്” എന്ന് ജസ്റ്റിസ് രമണ ചോദിച്ചു.

Story Highlights : Polluted air from Pakistan UP Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here