Advertisement

അടുത്ത മാസം മുതൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും

December 4, 2021
2 minutes Read
atm charges increase from next month

പുതുവർഷിത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിൽ മാറ്റം വരും. ( atm charges increase from next month )

എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആയിരിക്കും അധികതുക ഈടാക്കുക. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളിൽ നടത്തുന്ന ഓരോ പണം ഇടപാടിനും ഫീസുണ്ടാകും. 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കുക.

Read Also : എസ്ബിഐ നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ 14 മണിക്കൂര്‍ ലഭിക്കില്ല

നേരത്തെ നിശ്ചിത പരിധിക്ക് ശേഷം എടിഎം ഉപയോഗത്തിന് ഈടാക്കിയിരുന്ന സർവീസ് ചാർജ് 20 രൂപയായിരുന്നു. ഈ തുകയാണ് 21 ആയി ഉയർത്തിയത്. മെട്രോ നഗരങ്ങളിൽ മൂന്ന് തവണ എടിഎമ്മിൽ നിന്ന് സൈജന്യമായി പണം പിൻവലിക്കാം. മെട്രോ നഗരങ്ങൾ അല്ലാത്ത നഗരങ്ങളിലെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും.

Story Highlights : atm charges increase from next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top