ഗുജറാത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ സിംബാബ്വേയിൽ നിന്നെത്തിയ ആൾക്ക്

രാജ്യത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഗുജറാത്തിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. സിംബാബ് വേയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം കണ്ടെത്തിയെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടി ല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
Read Also : ഒമിക്രോൺ: ദക്ഷിണേന്ത്യയിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി
ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
Story Highlights : Gujarat reports Omicron Covid-19 variant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here