കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; തൊഴിലാളി യൂണിയനുകളുമായി വീണ്ടും മന്ത്രിതല ചർച്ച

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വീണ്ടും മന്ത്രിതല ചർച്ച. വ്യാഴാഴ്ച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. ചർച്ചയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.
അതേസമയം കെഎസ്ആര്‍ടിസി ബസില്‍ 10 രൂപയ്ക്ക് ഇനി തിരുവനന്തപുരം നഗരത്തില്‍ ചുറ്റിക്കറങ്ങാം. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഇന്‍ട്രൊഡക്ടറി ഓഫറിലാണ് പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനാവുക. ഡിസംബര്‍ ആറ് മുതല്‍ 2022 ജനുവരി 15 വരെ സര്‍ക്കുലര്‍ സര്‍വ്വീസില്‍ 10 രൂപ ടിക്കറ്റില്‍ നഗരത്തില്‍ ഒരു സര്‍ക്കിളില്‍ യാത്ര ചെയ്യാം.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
തിരുവനന്തപുരം നഗരത്തില്‍ എവിടെ നിന്നും കയറി ഒരു ബസില്‍, ഒരു ട്രിപ്പില്‍ എവിടെയും ഇറങ്ങുന്നതിനോ, ഒരു സര്‍ക്കിള്‍ പൂര്‍ത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസണോട് അനുബന്ധിച്ചാണ് സര്‍ക്കുലര്‍ യാത്രക്ക് 10 രൂപ മാത്രം ഈടാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
Story Highlights : ksrtc-union-meeting-salaryissue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here