കൊവിഡ് വാക്സിനേഷന് ഡിസംബർ 5, 6 തീയതികളിൽ അവസരം

തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡിസംബർ 5, 6 തീയതികളിൽ പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിനേഷന് അവസരമുണ്ടായിരിക്കും. ഡിസംബർ 5 ന് പാങ്ങപ്പാറ എം.സി.എച്ച്, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൊവാക്സിനും ഗവൺമെൻറ് ആയുർവേദ കോളജ് ആശുപത്രിയിൽ കൊവിഷീൽഡും ലഭ്യമായിരിക്കും.
ഡിസംബർ 6ന് കൊവിഷീൽഡ് വാക്സിൻ എല്ലാ ആശുപത്രികളിലും ലഭിക്കും. വാക്സിനേഷൻ രണ്ടാം ഡോസിന്റെ കാലാവധിയായവർ ഉൾപ്പെടെ വാക്സിൻ എടുക്കേണ്ടുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Story Highlights : covid vaccine thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here