ശബരിമലയിലേക്കുള്ള പലചരക്കിലെ ക്രമക്കേട്; ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല-നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള പലച്ചരക്ക്/ പച്ചക്കറി വിതരണ ക്രമക്കേടിൽ ഒന്നാം പ്രതി ജെ ജയപ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രമക്കേടിൽ പ്രതിയുടെ പങ്കാളിത്തം വ്യക്തമെന്ന് ഹൈക്കോടതി പറഞ്ഞു. ജയപ്രകാശിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ജെ ജയപ്രകാശ്.
അതേസമയം കേസിലെ മറ്റ് പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. നിലയ്ക്കല്‍ ദേവസ്വം മെസിലേക്ക് പലചരക്ക്, പച്ചക്കറി വിതരണം നടത്തിയതില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്ന വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുകൊണ്ടുവന്നിരുന്നു. വൗച്ചറുകളില്‍ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്നായിരുന്നു കരാറുകാരന്റെ വെളിപ്പെടുത്തല്‍.
Read Also : ഒരുക്കങ്ങൾ പൂർത്തിയായി; ശബരിമലയിൽ നീലിമല പാത തുറക്കുന്നതിന് അനുമതി ലഭിച്ചാൽ ഉടൻ നടപ്പാക്കും
2019-2020 കാലയളവിലെ ശബരിമല, പമ്പ, നിലയ്ക്കല്‍ മെസ് അന്നദാനം നടത്തിപ്പിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇ-ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. പലചരക്ക്, പച്ചക്കറി വിതരണത്തില്‍ ഏറ്റവും കുറവ് തുക ടെന്‍ഡര്‍ നല്‍കിയ സ്ഥാപനത്തെ ഒഴിവാക്കിയിരുന്നു. വിവരാവകാശ രേഖയുടെ പകര്‍പ്പും ട്വന്റിഫോറിനുലഭിച്ചിരുന്നു.
Read Also : ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേട്; കരാര്‍ നല്‍കിയത് ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്ക്
Story Highlights : Sabarimala -food distribution tender Irregularities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here