പ്രതി ആറ്റില്‍ ചാടി മരിച്ച സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴയില്‍ ലോക്കപ്പില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ ഷാഹുല്‍ ഹമീദ്, സിപിഒ നിഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോലാനി സ്വദേശി ഷാഫിയാണ് കഴിഞ്ഞ ദിവസം പൊലീസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ തൊടുപുഴയാറ്റില്‍ ചാടിയത്. കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ ടീം നടത്തിയ തെരച്ചിലില്‍ വൈകുന്നേരത്തോടെയാണ് പ്രതിയുടെ മൃതദേഹം കണ്ടെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. സംഭവം നടന്നതിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും തൊടുപുഴയാറില്‍ തെരച്ചില്‍ നടത്തിയിരുന്നു.
Read Also : വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
Story Highlights : suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here