വഖഫ് നിയമന വിവാദം; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്; വ്യാഴാഴ്ച കോഴിക്കോട് വഖഫ് സംരക്ഷണ റാലി

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഒൻപതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും.
റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് ഇന്നു ചേർന്ന ലീഗ് നേതൃയോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളിൽ തിങ്കളാഴ്ച ജില്ലാ പ്രവർത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീർ (മലപ്പുറം), ആബിദ് ഹുസൈൻ തങ്ങൾ (കോഴിക്കോട്), അബ്ദുറഹ്‌മാൻ കല്ലായി (കാസർഗോഡ്), എൻ.എ നെല്ലിക്കുന്ന്(കണ്ണൂർ), സിപി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹ്‌മാൻ രണ്ടത്താണി (പാലക്കാട്) എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
Story Highlights : waqf-board-muslimleague-meeting-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here