മ്യാൻമാറിൽ സുരക്ഷാ സേനയുടെ കാർ ഇടിച്ച് 5 പ്രതിഷേധക്കാർ മരിച്ചെന്ന് റിപ്പോർട്ട്

മ്യാൻമാറിൽ സുരക്ഷാ സേനയുടെ കാർ ഇടിച്ചുകയറി അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ യാങ്കൂണിൽ നടന്ന അട്ടിമറി വിരുദ്ധ പ്രതിഷേധത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ 15 പേരെ സേന അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക വാർത്താ പോർട്ടൽ മ്യാൻമർ നൗ റിപ്പോർട്ട് ചെയ്തു.
ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രതിഷേധക്കാർക്കിടയിലൂടെ ഇടിച്ചുകയറിയ വാഹനവും റോഡിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം യാങ്കൂണിൽ മറ്റൊരു പ്രതിഷേധവും അരങ്ങേറി.
ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം 1300-ലധികം പേർ കൊല്ലപ്പെട്ടിട്ടും സൈനിക വിരുദ്ധ പ്രതിഷേധം തുടരുകയാണ്. മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കൂണിൽ ഒരു “ഫ്ലാഷ് മോബ്” പ്രതിഷേധം ആരംഭിച്ച് മിനിറ്റുകൾക്ക് ശേഷം അടിച്ചമർത്തപ്പെട്ടുവെന്ന് ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
Story Highlights : 5-dead-after-myanmar-security-forces-ram-car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here