മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്തെ ആകെ കേസുകള്‍ 12 ആയി

മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പൂനെ, പിംപ്രി-ചിഞ്ച്വാഡ് മേഖലയില്‍ നിന്നുള്ളവരാണ്.
നൈജീരിയയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് പിംപ്രി-ചിഞ്ച്വാഡില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഫിന്‍ലാന്‍ഡില്‍ നിന്നെത്തിയ 47കാരനാണ് പൂനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 12 ആയി. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നൈജീരിയയില്‍ നിന്നെത്തിയ 44 കാരിക്ക് മാത്രമാണ് ഇവരില്‍ രോഗലക്ഷണം പ്രകടമായിരുന്നത്. വിദേശത്തുനിന്നെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റിവ് ആയത്. തുടര്‍ന്ന് എല്ലാവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജീനോം സീക്വന്‍സിങ് ഫലത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടന്‍ ലഭിക്കും.
Read Also : ഒമിക്രോണിൽ ഭീതി വേണ്ട : കേന്ദ്ര ആരോഗ്യ മന്ത്രി
ടാന്‍സാനിയയില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശിക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കു സിംബാബ്വേയില്‍ നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
Story Highlights : omicrone, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here