വാക്സിനെടുത്താൽ 50,000 രൂപയുടെ സ്മാർട്ട് ഫോൺ; പ്രഖ്യാപനവുമായി രാജ്‌കോട്ട് നഗരസഭ

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഗുജറാത്തിലെ രാജ്‌കോട്ട് നഗരസഭ. മെഗാ വാക്സിനേഷൻ പ്രോഗ്രാമാണ് രാജ്‌കോട്ട് നഗരസഭ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡിസംബർ 4 നും 10 നും ഇടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരാൾക്ക് 50,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ സമ്മാനമായി നൽകാൻ പൗരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ വാക്സിനേഷന് ക്യാമ്പിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനാണ് നീക്കം.
മുന്‍സിപ്പല്‍ കമ്മീഷണര്‍ അമിത് അറോറയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടാതെ, കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് നഗരസഭ 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്‌കോട്ടിൽ ഇനി 1.82 ലക്ഷം പേര്‍ രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാനുണ്ട്.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
പരമാവധി ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിന് നഗരത്തിലെ 22 ആരോഗ്യ കേന്ദ്രങ്ങൾ 12 മണിക്കൂർ (രാവിലെ 9 മുതൽ രാത്രി 9 വരെ) പ്രവർത്തിക്കും. അടുത്തിടെ ഗുജറാത്തിലെ മറ്റൊരു നഗരവും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം.
ഡിസംബർ 1 നും 7 നും ഇടയിൽ കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്കാണ് സമ്മാനം കിട്ടുകയെന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം, ശനിയാഴ്ച ഗുജറാത്തിൽ ഒമിക്രോൺ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. സിംബാബ്‌വെയിൽ നിന്ന് സംസ്ഥാനത്തെത്തിയ 72 കാരനായ ഒരാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
Story Highlights :Rajkot Municipal Corporation-launched a mega-vaccination programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here