ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും

ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും. നേരത്തെ ടി20 നായകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റുമെന്നുള്ളതാണ്. അതേസമയം ടെസ്റ്റ് ക്യാപ്റ്റനായി കോലി തന്നെ തുടരും. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…
ഇതിനിടെ കഴിഞ്ഞ ദിവസം ബിസിസിഐ തന്നെയാണ് കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തയില്‍ പറയുന്നതിങ്ങനെ
‘നിലവിലെ സാഹചര്യത്തില്‍ കോലി ഏകദിന ടീം ക്യാപ്റ്റനായി തുടരാന്‍ സാധ്യത കുറവാണ്. ക്യാപ്റ്റന്‍സി കാര്യത്തില്‍ നേരത്തെ തീരുമാനമുണ്ടായാല്‍ അത് 2023 ലോകകപ്പിനൊരുങ്ങാന്‍ ടീമിന് ഗുണം ചെയ്യും. ഈ വര്‍ഷം ഏകദിന മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകും.’ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights : -bcci-keen-on-replacing-virat-kohli-with-rohit-sharma-as-the-indian-odi-captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here