Advertisement

ഫാത്തിമയുടെ മരണം; പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിൽ എത്തും

December 6, 2021
Google News 1 minute Read

ചെന്നൈ ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ലത്തീഫ് കാണും.

ഇന്ന് രാത്രി ചെന്നൈയിൽ എത്തുന്ന ലത്തീഫ് നാളെയാണ് മുഖ്യമന്ത്രിയെയും സിബിഐ സംഘത്തെയും കാണുക. 2019 നവംബറിലാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അധ്യാപകനായ സുദർശൻ പത്മനാഭൻ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് ലത്തീഫ് പരാതി നൽകിയതിനെ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

Story Highlights : fatimas-death-father-latheef-will-arrive-in-chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here