പാതിരാത്രിയില്‍ ഡാം തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശുദ്ധ മര്യാദകേട്; എം.എം. മണി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം. മണി. പാതിരാത്രിയില്‍ ഡാം തുറക്കുന്ന തുറക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു.
മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എം.എം. മണി പറഞ്ഞു. ഇത് പറയാന്‍ ആര്‍ജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…
നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം ശ്രദ്ധനേടിയിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം.
Story Highlights : mm-mani-against-congress-protest-over-mullaperiyar-issue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here