വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസി അറസ്റ്റിൽ

വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്റ്റിൽ. ദിലീപിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടമ്മയുടേയും മകന്റെയും മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.
അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത് വന്നിരുന്നു. സിന്ധുവിന്റെ മകൻ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ദിലീപിന് താക്കീത് ചെയ്യാനായി അതുൽ സന്ദേശമയച്ചതിനാണ് ഭീഷണി. പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ വെല്ലുവിളിക്കുന്നത് ശബ്‌ദ സന്ദേശത്തിൽ വ്യക്തമാണ്.
Read Also :വൈപ്പിനിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസി ദിലീപിന്റെ ഭീഷണി സന്ദേശം പുറത്ത്
ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ യുവതി നൽകിയ മരണ മൊഴിയിൽ നായരമ്പലം സ്വദേശിയായ ദിലീപിൻറെ പേര് പരാമർശിച്ചിരുന്നു. ഇയാൾക്കെതിരെ ഇവർ രണ്ടു ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് സിന്ധുവിനെയും മകനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
Story Highlights : Mother and son burnt to death in Vypin; Neighbor arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here