മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നു; തമിഴ്‌നാടിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് പലതവണ കേരളം തമിഴ്‌നാടിനെ അറിയിച്ചതാണ്. ഈ നടപടി ഒരിക്കലും അംഗീരിക്കാന്‍ കഴിയില്ല. സാഹചര്യം സുപ്രിംകോടതിയെ അറിയിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്റെ 9സ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയധികം വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. വരും മണിക്കൂറുകളില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞാല്‍ മാത്രമേ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയുള്ളൂ.
8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്. ആളുകളെ മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also : കൊല്ലത്ത് കനത്ത മഴ; നിരവധി വീടുകളിലും കടകളിലും വെള്ളം കയറുന്നു
അതേസമയയം ഷട്ടര്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്‍ ഒരു ധാരണയുമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി വിമര്‍ശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതുകൊണ്ട് മാത്രം കേരളത്തിലെ മുഖ്യമന്ത്രിയുടെ ചുമതല അവസാനിക്കുന്നില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് നടപടിയെടുക്കാത്തത് എന്നും ഡീന്‍ കുര്യാക്കോസ് എംപി ചോദിച്ചു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തണമെന്നും വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും എംപി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : മുല്ലപ്പെരിയാറില്‍ വന്‍ തോതില്‍ വെള്ളം തുറന്നു വിടുന്നു; 9 ഷട്ടറുകള്‍ ഉയര്‍ത്തി
അതിനിടെ കൊല്ലം ആര്യങ്കാവ് മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പ്രദേശത്തെ നിരവധി വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആര്യങ്കാവ്, ഇടപ്പാളയം, കരിമ്പിന്‍ തോട്ടം മേഖലകളിലാണ് ശക്തമായ മഴയില്‍ വെള്ളം കയറിയത്.
Story Highlights : Roshi augustine, Mullaperiyar Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here