Advertisement

രാജ്യത്ത് ആദ്യമായി മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസൻസ്

December 6, 2021
1 minute Read

മൂന്നടി ഉയരമുളള ആൾക്ക് ഇന്ത്യയിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ്. ഹൈദരാബാദ് കുക്കട്ട്‌പള്ളി സ്വദേശിയായ 42കാരൻ ഗാട്ടിപ്പള്ളി ശിവലാൽ എന്ന വ്യക്തിക്കാണ് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് മൂന്നടി ഉയരമുളള വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നത്.

ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്കു നാമനിർദേശവുമായി. പൊതുഗതാഗത മാർഗമാണ് ഇത്രയും കാലം യാത്ര ചെയ്യാൻ ആശ്രയിച്ചിരുന്നത്. ഇതേതുടർന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുന്ന സമയങ്ങളിൽ മറ്റ് യാത്രക്കാരിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഡ്രൈവിങ് പഠിക്കാൻ ശിവലാൽ തീരുമാനിച്ചത്.

ഉയരം കുറഞ്ഞവർക്കായി പ്രത്യേക സീറ്റും മറ്റു സംവിധാനങ്ങളും ‌ഒരുക്കി കാർ പരിഷ്കരിക്കുന്ന അമേരിക്കൻ പൗരന്റെ വിഡിയോ കണ്ടതാണു ശിവലാലിനു പ്രചോദനമായത്. ആ മാതൃകയിൽ കാർ പരിഷ്കരിച്ചെടുത്തു ഡ്രൈവിങ് പഠിച്ചു. ഡ്രൈവിങ് ലൈസൻസ് ലഭിച്ചതോടെ ശിവലാലാണ് ഇപ്പോൾ ഭാര്യയെ വാഹനം ഓടിക്കാൻ പഠിപ്പിക്കുന്നത്.

തന്നെപ്പോലുള്ള ആളുകൾക്ക് ഡ്രൈവിങ് പഠിക്കുന്നതിന് വേണ്ടി നഗരത്തിൽ ഒരു പ്രത്യേക ഡ്രൈവിങ് സ്കൂൾ ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ത്യയിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ് നേടിയ ശിവലാലിന്റെ പേര് തെലുങ്ക് ബുക്ക് ഓഫ് റെക്കോർഡിലും ലിംക ബുക്ക് ഓഫ് റെക്കോർഡിലും രേഖപ്പെടുത്തി.

Story Highlights : shortest man gets driving license

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top