തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Read Also : തിരുവനന്തപുരത്ത് ലഹരി പാർട്ടി; 4 പേർ അറസ്റ്റിൽ
കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ പരിശോധനയിൽ പൂവാർ റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തിയിരുന്നു. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.
Story Highlights : trivandrum poovar resort drug party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here