മഹാരാഷ്ട്രയിൽ ദുരഭിമാനക്കൊല; ഗർഭിണിയെ കഴുത്തറുത്ത് കൊന്നു

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ദുരഭിമാനക്കൊല. പ്രണയച്ച് വിവാഹം കഴിച്ച ഗർഭിണിയായ യുവതിയെ(19) സഹോദരൻ കഴുത്തറുത്ത് കൊന്നു. യുവതിയുടെ അമ്മയുടെ സഹായത്തോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് നോക്കിനിൽക്കേയാണ് സംഭവം.
ഞായറാഴ്ച അമ്മയും സഹോദരനും യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. യുവതിയോട് സംസാരിക്കണമെന്ന് പറഞ്ഞാണ് ഇവർ വീട്ടിലെത്തിയത്. ഇവർക്കായി ചായ തയ്യാറാക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. പ്രണയ വിവാഹം കഴിച്ച യുവതിയുടെ കഴുത്ത് സഹോദരൻ മുറിച്ചെടുത്തു. ഈ സമയം അമ്മ മകളുടെ കാലിൽ പിടിച്ച് കൊലപാതകത്തിന് സഹായിച്ചു.
ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, ഛേദിച്ച തല മുറ്റത്തേക്ക് കൊണ്ടുപോയി വായുവിൽ വീശിയ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അറുത്തുമാറ്റിയ തലയുമായി ഇരുവരും സെൽഫിയും എടുത്തതായി റിപ്പോർട്ടുണ്ട്. പ്രതികൾ വിർഗോവൻ സ്റ്റേഷനിൽ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ഇരുവരും ഇപ്പോൾ അറസ്റ്റിലാണ്.
Story Highlights : woman-beheaded-by-brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here