‘വർക്ക് ഫ്രം ഹോം’ അല്ല ഇത് ‘വർക്ക് ഫ്രം റോഡ്’; ജോലിയ്ക്കൊപ്പം തന്നെ സൈക്കിളിൽ നഗരങ്ങൾ ചുറ്റി മൂന്ന് സുഹൃത്തുക്കൾ…

2020-ൽ വളരെ പ്രചാരം നേടിയ രണ്ട് പദങ്ങളാണ് ‘വർക്ക് ഫ്രം ഹോം’ അല്ലെങ്കിൽ ‘വർക്കേഷൻ’. ആദ്യത്തെ വാക്ക് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്ക് എല്ലാവർക്കും ഇപ്പോൾ നന്നായിട്ട് തന്നെ അറിയാം. കൊവിഡ് സമ്മാനിച്ച ലോക്ക്ഡൗൺ കാലത്തെ നമ്മൾ എല്ലാവരും അതിജീവിച്ചത് വർക്ക് ഫ്രം ഹോം കൊണ്ടാണ്. എന്നാൽ രണ്ടാമത്തേത് ഒരുപക്ഷെ അത്ര ഉപയോഗിച്ച് ശീലമില്ലാത്ത വാക്കായിരിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ളയിടത്ത് ഇരുന്ന് ഉത്പാദന ക്ഷമത വർധിപ്പിച്ച് വിശ്രമിച്ച് ജോലി ചെയ്യുന്നതിനെയാണ് വർക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാൽ മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് യുവാക്കൾ തികച്ചും വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് കൊണ്ടുവന്നിരിക്കുകയാണ്. എന്താണെന്നല്ലേ… “വർക്ക് ഫ്രം റോഡ്”. ബക്സെൻ ജോർജ്, ആൽവിൻ ജോസഫ്, രതീഷ് ഭാലേറാവു എന്നീ മൂന്ന് സുഹൃത്തുക്കൾ ഓഫീസ് നഷ്ടപ്പെടുത്താതെ മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുകയാണ്. മൂവരും ഹൈവേകളിലെ ധാബകൾ വർക്ക് സ്റ്റേഷനുകളാക്കി മാറ്റി.
“ഞങ്ങൾക്ക് ഇത് വിലമതിക്കാനാവാത്തതാണ്. എല്ലാ തരത്തിലുള്ള അവധിക്കാലങ്ങളും അവധി ദിനങ്ങളും ഞങ്ങൾ ആസ്വദിക്കാറുണ്ട്. കുടുംബവുമൊത്തുള്ള അവധിക്കാലത്തിന് അതിന്റെതായ ഭംഗിയും ആകർഷണീയതയുമുണ്ട്. എന്നാൽ സാഹസിക അവധി ദിനങ്ങൾ ഒരു സമ്മാനം പോലെയാണ് അനുഭവപ്പെടാറ്. സൈക്ലിംഗ് ഒരു ജോലിയായി തോന്നുന്നില്ല. ഇത് ഏറ്റവും ആഹ്ലാദകരമായ കാര്യമാണെന്ന് യാത്രയെ പറ്റി ജോർജ് പറഞ്ഞു.
ഈ സാഹസിക യാത്രയിൽ ഒരേയൊരു ബുദ്ധിമുട്ടായി തോന്നിയത് ഞങ്ങളുടെ ഗാഡ്ജെറ്റുകൾ കൂടെ കൊണ്ടുപോകുക എന്നതായിരുന്നു. അത് സൈക്കിളിന്റെ ഭാരം കൂട്ടി. പക്ഷെ ധാബകളിൽ സ്വന്തമായി താൽക്കാലിക വർക്ക് സ്റ്റേഷനുകൾ ഉണ്ടാക്കിയെടുക്കുന്നത് രസകരമായിരുന്നുവെന്ന് അവർ പറയുന്നു.
“ഞങ്ങളുടെ ഏകലക്ഷ്യം ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതായിരുന്നു. ഒരു ദിവസം നിശ്ചിത സമയം തെരഞ്ഞെടുക്കുക്കും. എന്നും രാവിലെ 4 മണിക്ക് യാത്ര ആരംഭിക്കുന്നു. ജോലി ആരംഭിക്കുന്നതിനായി പൊതുവായി അംഗീകരിക്കപ്പെട്ട ലക്ഷ്യസ്ഥാനത്ത് പതിനൊന്ന് മണിയോടെ എത്താൻ പരമാവധി ശ്രമിക്കുകയും ചെയ്യും” ജോസഫ് പറഞ്ഞു.
Read Also : വറ്റിവരണ്ട ഭൂമിയും പട്ടിണിയിലായ ജനങ്ങളും; കണ്ണീരിന്റെ കഥ പറയുന്ന മഡഗാസ്കർ….
മൂന്ന് പേരും പ്രവൃത്തി ദിവസങ്ങളിൽ ശരാശരി 80-കിലോമീറ്റർ സൈക്കിൾ ചവിട്ടും. എന്നാൽ വാരാന്ത്യങ്ങളിൽ കൂടുതൽ സവാരി നടത്തും. ജോലി സമയം പിന്തുടരേണ്ടി വന്നതിനാൽ ഒരു സ്ഥലത്തെ എല്ലാ കാഴ്ചകളും കണ്ടു തീർക്കാൻ സാധിച്ചിച്ചിരുന്നില്ല. പക്ഷേ ഓരോ സ്ഥലത്തെയും ആളുകളെ കണ്ടുമുട്ടാനും വ്യത്യസ്ത രുചികൾ അറിയാനും വ്യത്യസ്തമായ ഒരു ജീവിതശൈലി അനുഭവിച്ചറിയാനും സാധിച്ചു.
“മനോഹരവും പ്രകൃതിരമണീയവുമായ വഴികളിലൂടെയുള്ള സവാരി അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. പരസ്പരം സമയം ചിലവഴിക്കാനും ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും ഞങ്ങൾക്ക് ധാരാളം സന്തോഷിക്കാനും സമയം ലഭിച്ചു,” ഭലേറാവു പറഞ്ഞു.
പൂനെ, സത്താറ, കോലാപൂർ, ബെൽഗാം, ഹുബ്ലി, ദാവൻഗരെ, ബംഗളൂരു, സേലം, മാധുരി, തിരുനെൽവേലി എന്നിവിടങ്ങളിലൂടെയാണ് ഇവർ സഞ്ചരിച്ചത്. മുഴുവൻ യാത്രയ്ക്കും അവർക്ക് 25,000 രൂപയാണ് ചെലവായത്. അവരുടെ സഹപ്രവർത്തകരും ഈ സാഹസികതയെ പിന്തുണച്ചു.
Story Highlights : Three Friends Cycle From Mumbai To Kanyakumari Without Missing Work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here