യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു, എസ് ഐക്ക് സസ്പെൻഷൻ

ബെംഗളൂരുവിൽ യുവാവിനെ മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് എസ് ഐ ഹരീഷിനെ സസ്പെൻഡ് ചെയ്തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
23 കാരനെ എസ് ഐ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നാരോപിച്ച് ബയതരായണപുരത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് എസ് ഐ ഹരീഷിനെതിരെ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ ഹരീഷിന് വീഴ്ചപറ്റി എന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനും പരാതി രജിസ്റ്റർ ചെയ്യാത്തതിനും ഇയാൾക്കെതിരെ കേസെടുത്തു.
അയൽവാസികളുമായി വഴക്കിട്ടതിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഒരു മണിയോടെയാണ് മകനെ പൊലീസ് കൂട്ടിക്കൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. പൊലീസ് തന്നെ മർദിച്ചതായും മുടി മുറിക്കുകയും മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ടതായും യുവാവും ആരോപിച്ചു.
Story Highlights : cop-suspended-for-forcing-to-drink-urine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here