Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (08-12-2021)

December 8, 2021
1 minute Read
dec 8 news round up

കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും; കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രം ( dec 8 news round up )

കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുക.

എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് വിജയം; തദ്ദേശ ഭരണ വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് തുടങ്ങി

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അറിവായിത്തുടങ്ങി. എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനാണ് വിജയം. കൊച്ചി നഗരസഭ 63 വാർഡ് എൽഡിഎഫ് നിലർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവൻ വിജയിച്ചത് 687 വോട്ടുകൾക്കാണ്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം തള്ളി; തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്‌നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്‌സഭയില്‍ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം ഷഫീഖിന്റെ ഗുരുജിമുക്കിലെ വീട്ടിൽ പരിശോധന നടത്തുന്നു. ഷഫീഖിന്റെ വീടിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top