അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ രക്ഷപെടുത്തി

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റ് ബോട്ടിലും വള്ളങ്ങളിലുമുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ശക്തികുളങ്ങര ദളവാപുരം സ്വദേശിയായ അനൂപിന്റെ വേളാങ്കണ്ണി മാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആര്‍ക്കും സാരമായ പരുക്കുകളില്ല. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.
Read Also : കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം
Story Highlights : fishing boat, Azheekkal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here