Advertisement

പട്ടികജാതി, പട്ടികവർഗക്കാരുടെ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കൽ; ട്വന്റിഫോർ ഇംപാക്ട്

December 8, 2021
2 minutes Read

സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും ബിനാമികള്‍ തട്ടിയെടുത്തത് പുറംലോകം അറിഞ്ഞത് 24 ന്റെ വാര്‍ത്താ പരമ്പരയിലൂടെയാണ്. തുടർന്ന് തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷനും അന്വേഷണം തുടങ്ങുകയും ചെയ്തു. തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ദേശീയ പട്ടികജാതി കമ്മിഷനും നിര്‍ദേശം നല്‍കി.

ബിനാമി ഇടപാടുകളെക്കുറിച്ചും തട്ടിപ്പിനെക്കുറിച്ചും അന്വേഷണം നടത്താന്‍ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. തട്ടിപ്പല്ല തനിക്കൊള്ള എന്ന 24 അന്വേഷണ പരമ്പരയിലൂടെ കേരളത്തിലെ നൂറോളം പമ്പ്, ഗ്യാസ് ഏജന്‍സി തട്ടിപ്പുകളാണ് പുറത്തുകൊണ്ടുവന്നത്.

Read Also : പട്ടികജാതി, പട്ടികവർഗക്കാരുടെ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കൽ; കമ്മിഷന് ലഭിച്ച പരാതിയും അട്ടിമറിച്ചു

ഇതേ തുടര്‍ന്ന് സമാനമായ തട്ടിപ്പിന് വിധേയരായ നിരവധിപേര്‍ വീണ്ടും പരാതികളുന്നയിച്ചിരുന്നു. ഇതും ശ്രദ്ധയില്‍ എത്തിയതോടെയാണ് സര്‍ക്കാരും കമ്മിഷനും അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ഇപ്പോള്‍.

Story Highlights : petrol pumb-gas agencies for sc/sc people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top