Advertisement

തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ

December 8, 2021
Google News 1 minute Read
RBI repo rates remain unchanged

തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനവുമായി തുടരും.

നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ജി.ഡി.പി വളർച്ച 9.5ശതമാനമാകുമെന്ന് ആർ.ബിഐ അറിയിച്ചു. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ അനുമാനം 6.8ശതമാനത്തിൽനിന്ന് 6.6ശതമാനമാക്കി കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 5.3 ശതമാനം ആയിരിക്കുമെന്ന് ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി. മൂന്നാം പാദവാർഷികത്തിൽ പണപ്പെരുപ്പം 5.1ശതമാനവും നാലാം പാദവാർഷികത്തിൽ 5.7 ശതമാനവും ആയിരിക്കുമെന്നാണ് അനുമാനം.

Read Also : സഹകരണ ബാങ്ക്: ആർബിഐ നീക്കത്തിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കും; നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി

വിലക്കയറ്റ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആർ.ബി.ഐ നിരക്കിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനമെടുത്തത്. ഒമിക്രോൺ വകഭേദം വീണ്ടും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക പണയ നയസമതി യോഗം വിലയിരുത്തി.

Story Highlights : RBI repo rates remain unchanged

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here