Advertisement

ഏകദിനത്തിലും ക്യാപ്റ്റൻ രോഹിത്; ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

December 8, 2021
Google News 6 minutes Read
rohit sharma captain india

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡിൽ പ്രധാന താരങ്ങളൊക്കെ ടീമിലേക്ക് തിരികെയെത്തി. രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നേരത്തെ, അജിങ്ക്യ രഹാനെ ആയിരുന്നു വൈസ് ക്യാപ്റ്റൻ. രഹാനെയുടെ മോശം പ്രകടനങ്ങളെ തുടർന്നാണ് രോഹിതിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. (rohit sharma captain india)

ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ പരിഗണിച്ചില്ല. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്‌വസ്‌വല്ല എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.

Read Also : പരുക്ക്; ജഡേജ മാസങ്ങളോളം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്

India’s Test squad: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj.

അതേസമയം, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇന്ത്യൻ പരിമിത ഓവർ മത്സരങ്ങളിലെ ക്യാപ്റ്റനായി നിയമിച്ചു. ടി-20യിൽ നേരത്തെ രോഹിതിനെ ക്യാപ്റ്റനാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ഇന്ത്യൻ ഏകദിന ടീമിനെയും രോഹിത് നയിക്കും. വിരാട് കോലിക്ക് പകരമാണ് രോഹിതിനെ ക്യാപ്റ്റനാക്കിയത്.

Story Highlights : rohit sharma captain india team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here