പരുക്ക്; ജഡേജ മാസങ്ങളോളം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരുക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മാസങ്ങളോളം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ജഡേജയ്ക്ക് ഈ മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനവും നഷ്ടമായേക്കും. ജഡേജയ്ക്കൊപ്പം രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ ശുഭ്മൻ ഗില്ലിനും ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമാവും.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ടി-20 മത്സരങ്ങൾ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മത്സരങ്ങൾ നടക്കും. ടി-20 മൽസരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിൻറെ ‘ഒമിക്രോൺ’ വകഭേദത്തിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. 4 ടി-20 മത്സരങ്ങളും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം ഡിസംബർ 8,9 തിയതികളിലായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ തീരുമാനം വൈകിയേക്കും.
അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിൻ്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.
Story Highlights : injured ravindra jadeja rest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here