മഴ; കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് കോട്ടയം നഗരസഭാ സൂപ്രണ്ടിന് പരുക്ക്

കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭാ സൂപ്രണ്ടിന് പരുക്കേറ്റു. കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് സാരമായി പരുക്കേറ്റത്. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
വ്യാപകമായ മഴയെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശക്തമായ കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്.
Read Also: ജൂണിലെ വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് കുറച്ചു
സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലുള്ള റെഡ് അലേർട്ട് തുടരും. മത്സ്യബന്ധനത്തിന് ജൂൺ 1 വരെ വിലക്കേർപ്പെടുത്തി. തീരദേശ മേഖലകളിൽ കടലാക്രമണ ജാഗ്രത നിർദേവും നിലവിലുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശ മേഖലകളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയുമായി ബന്ധപ്പെട്ട് 7 ജില്ലകളിലാണ് റെഡ് അലേർട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര ജാഗ്രത നിർദേശമുള്ളത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതിതീവ്ര ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Story Highlights : Kottayam Municipality Superintendent injured after concrete slab falls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here