Advertisement

കോലി എല്ലായ്പ്പോഴും നായകനാണ്; അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്ന് രോഹിത്

December 9, 2021
2 minutes Read
rohit sharma virat kohli

മുൻ വൈറ്റ് ബോൾ ക്യാപ്റ്റൻ വിരാട് കോലിയെ പുകഴ്ത്തി പുതിയ ക്യാപ്റ്റൻ രോഹിത് ശർമ്മ. കോലി എല്ലായ്പ്പോഴും നായകനാണെന്നും അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്നും രോഹിത് പറഞ്ഞു. ഇന്നലെയാണ് വിരാട് കോലിക്ക് പകരം രോഹിത് ശർമ്മയെ ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റനാക്കിയത്. (rohit sharma virat kohli)

“കോലിയെപ്പോലെ ഒരു ബാറ്റർ ടീമിന് എല്ലായ്പ്പോഴും ആവശ്യമുണ്ട്. ടി-20യിൽ 50ലധികം ശരാശരി അസാമാന്യമാണ്. മത്സരപരിചയം കൊണ്ട് പലപ്പോഴും അദ്ദേഹം ഇന്ത്യയെ ദുഷ്കരമായ സാഹചര്യത്തിൽ കരകയറ്റിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ടീമിലെ നായകനാണ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം ടീമിൽ വളരെ അനിവാര്യമാണ്.”- രോഹിത് പറഞ്ഞു.

അതേസമയം, ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നു എന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. അത് കോലി അനുസരിച്ചില്ല. വൈറ്റ് ബോളിലെ രണ്ട് ഫോർമാറ്റുകൾക്ക് രണ്ട് ക്യാപ്റ്റന്മാർ വേണ്ടെന്ന് കരുതിയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയതെന്നും ഗാംഗുലി പറഞ്ഞു. കോലിക്ക് പകരം രോഹിതിനെ ഏകദിന ക്യാപ്റ്റനാക്കിയത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബിസിസിഐയ്ക്കെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഗാംഗുലി രംഗത്തെത്തിയത്.

Read Also : ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നു: സൗരവ് ഗാംഗുലി

“ബിസിസിഐയും സെലക്ടർമാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. കോലിയോട് ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കോലി അത് അംഗീകരിച്ചില്ല. വൈറ്റ് ബോളിലെ രണ്ട് ഫോർമാറ്റുകൾക്ക് രണ്ട് ക്യാപ്റ്റന്മാർ വേണ്ടെന്ന് കരുതിയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയത്. ഞാനും സെലക്ഷൻ കമ്മറ്റി ചെയർമാനും കോലിയോട് സംസാരിച്ചിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ കോലിയുടെ സംഭാവനകൾക്ക് ബിസിസിഐ നന്ദി അറിയിക്കുന്നു.”- ഗാംഗുലി പറഞ്ഞു.

ഇതിനിടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡിൽ പ്രധാന താരങ്ങളൊക്കെ ടീമിലേക്ക് തിരികെയെത്തി. രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നേരത്തെ, അജിങ്ക്യ രഹാനെ ആയിരുന്നു വൈസ് ക്യാപ്റ്റൻ. രഹാനെയുടെ മോശം പ്രകടനങ്ങളെ തുടർന്നാണ് രോഹിതിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഇതോടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ക്യാപ്റ്റനും റെഡ് ബോൾ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റനുമായി രോഹിത് മാറി.

Story Highlights : rohit sharma on virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top