വഖഫ് നിയമന വിവാദം; കോഴിക്കോട് ബീച്ചില്‍ മുസ്‌ലിം ലീഗ് മഹാറാലി

വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി ഇന്ന്. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിലാണ് പൊതുസമ്മേളനം നടക്കുക. വഖഫ് വിഷയത്തിലെ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ പ്രവർത്തകരോട് സമ്മേളനത്തിനെത്താൻ ലീഗ് നീർദേശം നൽകിയിട്ടുണ്ട്. സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗിന്റെ പ്രധാന നേതാക്കള്‍ യോഗത്തിൽ സംസാരിക്കും.
Story Highlights : waqf-league-rally-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here