Advertisement

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തെ ബസില്‍ നിന്നിറക്കിവിട്ടു; ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

December 10, 2021
Google News 1 minute Read
adivasi family

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തെ സര്‍ക്കാര്‍ ബസില്‍ നിന്നും ഇറക്കിവിട്ടു. തിരുനെല്‍വേലി ജില്ലയിലെ വടശ്ശേരിക്ക് സമീപത്താണ് സംഭവം. ഇവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ ബസ് ജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. നരിക്കുറുവ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് ദുരനുഭവമുണ്ടായത്.

വടശ്ശേരിയില്‍ നിന്ന് ബസില്‍ കയറിയ കാഴ്ച പരിമിതിയുള്ള വൃദ്ധനും ഭാര്യയും കുഞ്ഞുമുള്‍പ്പെട്ട കുടുംബത്തെ ബസ് ജീവനക്കാര്‍ യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. കുഞ്ഞ് വാവിട്ടുകരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Read Also : ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചു; എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയെന്ന് രക്ഷിതാക്കൾ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്‍ഡ് ചെയ്തു. നാഗര്‍കോവില്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ അന്വേഷണം നടത്തിയാണ് ഇരു ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുത്തത്. ഡ്രൈവര്‍ സി.നെല്‍സണ്‍, കണ്ടക്ടര്‍ സി എ ജയദാസ് എന്നിവര്‍ക്കെതിരെയാണ് നടപടി.

Story Highlights : adivasi family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here