2019 ലോകകപ്പ് ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ ഉണ്ടാവണമായിരുന്നു: രവി ശാസ്ത്രി

2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ ഉണ്ടാവണമായിരുന്നു എന്ന വെളിപ്പെടുത്തലുമായി അന്നത്തെ പരിശീലകൻ രവി ശാസ്ത്രി. മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു എന്നും ഒരാൾക്ക് പകരം ശ്രേയാസോ റായുഡുവോ ഉണ്ടാവേണ്ടതായിരുന്നു എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു.
“ടീം സെലക്ഷനിൽ എനിക്ക് പങ്കില്ലായിരുന്നു. പക്ഷേ, ലോകകപ്പിന് മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തതിൽ എനിക്ക് എതിർപ്പുണ്ടായിരുന്നു. റായുഡുവോ ശ്രേയാസോ ടീമിൽ എത്തണമായിരുന്നു. ധോണി. ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നീ മൂന്ന് പേരെ ടീമിൽ ഉൾപ്പെടുത്തിയതിൽ എന്ത് യുക്തിയാണ് ഉള്ളത്. പക്ഷേ, ഞാൻ സെലക്ടർമാരുടെ ജോലിയിൽ കൈകടത്തിയില്ല.”- രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായിരുന്നു. ന്യൂസീലൻഡിനെതിരെ 18 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്.
Story Highlights : Rayudu or Shreyas Iyer World Cup squad Ravi Shastri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here