Advertisement

അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യാഷ് ധുൽ ക്യാപ്റ്റൻ

December 10, 2021
Google News 8 minutes Read
under 19 asia india

അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല. (under 19 asia india)

വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് യാഷ് നടത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 302 റൺസ് നേടിയ താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 103.42 ആയിരുന്നു. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസെടുത്ത താരങ്ങളിൽ താരം അഞ്ചാമതായിരുന്നു. നാഗാലാൻഡിനെതിരെ ഹാട്രിക്ക് നേടിയ ഉത്തർപ്രദേശ് പേസർ വാസു വാറ്റ്സ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ചേ പ്ലേയിങ് ഇലവനിൽ പരിഗണിക്കൂ. ഇവർക്കൊപ്പം എൻസിഎ ക്യാമ്പിനുള്ള സ്റ്റാൻഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചു.

Read Also : കോലി എല്ലായ്പ്പോഴും നായകനാണ്; അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്ന് രോഹിത്

2022 ജനുവരി-ഫെബ്രുവരി വിൻഡോയിൽ വെസ്റ്റ് ഇൻഡീസിലാണ് ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നടക്കുക. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

ഇന്ത്യൻ ടീം:

Yash Dhull (Captain), Harnoor Singh Pannu, Angkrish Raghuvanshi, Ansh Gosai, S K Rasheed, Anneshwar Gautam, Siddharth Yadav, Kaushal Tambe, Nishant Sindhu, Dinnesh Bana (wk), Aaradhya Yadav (wk), Rajangad Bawa, Rajvardhan Hangargekar, Garv Sangwan, Ravi Kumar, Rishith Reddy, Manav Parakh, Amrit Raj Upadhyay, Vicky Ostwal, Vasu Vats

സ്റ്റാൻഡ് ബൈ താരങ്ങൾ:

Ayush Singh Thakur, Uday Saharan, Shashwat Dangwal, Dhanush Gowda, PM Singh Rathore

Story Highlights : under 19 asia cup india team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here