ഓൺലൈൻ പണത്തട്ടിപ്പ്; വിനോദ് കാംബ്ലിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ഓൺലൈൻ പണത്തട്ടിപ്പിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. ബാങ്ക് എക്സിക്യൂട്ടിവെന്ന വ്യാജേന കാംബ്ലിയെ വിളിച്ച തട്ടിപ്പുകാരൻ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി 1.14 ലക്ഷം രൂപയാണ് കാംബ്ലിയുടെ ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. ഡിസംബർ മൂന്നിനാണ് സംഭവം നടന്നത്. തുടർന്ന് ബാന്ദ്ര പൊലീസിൽ താരം പരാതിനൽകുകയും പൊലീസ് പണം വീണ്ടെടുക്കുകയും ചെയ്തു.
കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ കാംബ്ലിയെ വിളിച്ചത്. കെവൈസി വിവരങ്ങൾ അപേഡ്റ്റ് ചെയ്തില്ലെങ്കിൽ എടിഎം കാർഡ് ഡിആക്ടിവേറ്റ് ആകുമെന്ന് തട്ടിപ്പുകാരൻ കാംബ്ലിയെ വിശ്വസിപ്പിച്ചു. തുടർന്ന് ‘എനിഡെസ്ക്’ വഴി കാംബ്ലിയുടെ സിസ്റ്റത്തിൽ പ്രവേശിച്ച തട്ടിപ്പുകാരൻ പല തവണകളായി പണം പിൻവലിക്കുകയായിരുന്നു.
തുടർന്ന് തട്ടിപ്പ് മനസ്സിലാക്കിയ കാംബ്ലി പൊലീസിൽ പരാതിപ്പെട്ടു. ഏത് അക്കൗണ്ടിലേക്കാണോ തട്ടിപ്പുകാരൻ പണം മാറ്റിയത് അതേ അക്കൗണ്ടിൽ നിന്ന് തന്നെ പണം തിരികെ നൽകാൻ പൊലീസ് ബാങ്കിനോട് ആവശ്യപ്പെടുകയും ബാങ്ക് പണം തിരികെനൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് തുടരന്വേഷണം നടത്തുകയാണ്.
Story Highlights : Vinod Kambli loses Rs 1 lakh in online fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here