എസ്ബിഐ ഓൺലൈൻ സേവനങ്ങൾ 5 മണിക്കൂറിലേക്ക് ലഭ്യമാകില്ല

എസ്ബിഐ ഓൺലൈൻ സേവനങ്ങൾ 5 മണിക്കൂറിലേക്ക് ലഭ്യമാകില്ല. ഇന്ന് രാത്രി 11.30 മുതൽ ഡിസംബർ 12 പുലർച്ചെ 4.30 വരെ സർവീസ് ലഭ്യമാകില്ല.
എസ്ബിഐ ബാങ്ക് അധികൃതർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സമയങ്ങളിൽ എസ്ബിഐ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ആപ്പ്, യോനോ ലൈറ്റ്, യുപിഐ എന്നിവ പ്രവർത്തനരഹിതമായിരിക്കും.
Read Also : എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്
We request our esteemed customers to bear with us as we strive to provide a better Banking experience. pic.twitter.com/LZsuqO2B0D
— State Bank of India (@TheOfficialSBI) December 10, 2021
മെയിന്റനൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓൺലൈൻ സേവനങ്ങൾ ബാങ്ക് അധികൃതർ അൽപസമയത്തേക്ക് നിർത്തി വയ്ക്കുന്നത്. നാളെ 4.30ന് ശേഷം ഈ സേവനങ്ങളെല്ലാം ഉപഭോക്താക്കൾക്ക് ലഭ്യമാകും.
Story Highlights : sbi online services to be suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here