സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാല, മുഖ്യമന്ത്രി നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെ സുധാകരൻ

പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഗവർണറെ ചോദ്യം ചെയ്ത ചരിത്രമില്ലെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പാർട്ടി ഓഫീസിൽ ജോലി നൽകുന്നത് പോലെയാണ് സർവകലാശാലകളിലെ നിയമനങ്ങൾ. സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാലയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിമർശിച്ചു.
Read Also : ലോകകോടീശ്വരൻ ഇലോൺ മസ്‌ക് തന്റെ അവസാന വീടും വിറ്റു; ലക്ഷ്യം ചൊവ്വയിലൊരു കോളനി
ഗവർണറുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമനത്തിന് കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : sudhakaran-slams-pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here