Advertisement

സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ആറ് വർഷമായി വില കൂട്ടിയിട്ടില്ല; വില കൂട്ടിയ നടപടി മരവിപ്പിച്ചതായി ഭക്ഷ്യമന്ത്രി

December 12, 2021
Google News 2 minutes Read

സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ആറ് വർഷമായിവില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ. 2016 മുതൽ 13 അവശ്യ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല. 13 ഉത്പ്പന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ 50 % കുറച്ചാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. എല്ലാ മാസവും സബ്‌സിഡി നിരക്കിൽ ഫ്രീ സെയിലിലൂടെ സാധനങ്ങൾ നൽകി. ഗ്രീൻപീസ്, വെള്ളക്കടല, പച്ചരി, മട്ടയരി, ബിരിയാണിയരി, വെളിച്ചണ്ണ തുടങ്ങിയ ഇനങ്ങൾക്ക് വില കൂട്ടിയിട്ടില്ല. വൻ പയറിന്റെ വില 98 രൂപയിൽ നിന്ന് 4 രൂപ സർക്കാർ ഇടപെട്ട് കുറച്ചു. മുളക് 134 ൽ 8 രൂപ കുറച്ച് നിന്ന് 126 ആക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ അവശ്യ സാധനങ്ങൾക്ക് വില കൂട്ടിയ സപ്ലൈ കോ നടപടി മരവിപ്പിച്ചതായി ഭക്ഷ്യമന്ത്രി അറിയിച്ചു. ഇന്നലെ വിലകൂട്ടിയ ഉത്പ്പന്നങ്ങൾക്ക് വിലകുറയ്ക്കാൻ നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

അതേസമയം പച്ചക്കറിക്ക് വിലക്കയറ്റം തുടരുകയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.

കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയർ 50 രൂപയിൽ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയിൽ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ൽ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയിൽ നിന്ന് 90 രൂപയായി ഉയർന്നു.

Read Also : പച്ചക്കറി വില വർധന; ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി

വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വർധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്‌റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ൽ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.

Story Highlights :Minister G R Anil on supplyco Price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here