Advertisement

അവയവ ദാനം; ബിജുവിന്റെ കുടുംബത്തെ ആദരവറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

December 12, 2021
Google News 1 minute Read

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പെരുകാവ് സ്വദേശി ബിജു കുമാറിന്റെ (44) അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. മലയാള മനോരമയില്‍ ഡിടിപി ഓപ്പറേറ്ററാണ് ബിജു കുമാര്‍.

മാധ്യമ സ്ഥാപനത്തിലെ പ്രവര്‍ത്തകന്റെ വിയോഗത്തില്‍ അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അവയവദാനത്തിനായി മുന്നോട്ട് വന്നത് വളരെ വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ബിജുവിന്റെ ബന്ധുവും മാധ്യമ പ്രവര്‍ത്തകനാണ്. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്‍ത്തിക്കുന്നതായും മന്ത്രി അറിയിച്ചു.

നാലു ദിവസം മുന്‍പാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിയിച്ചു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടന്നുവരുന്നത്.

Story Highlights : organ-donation-veena-george-pays-tribute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here