Advertisement

ഭർതൃപീഡനം: മക്കളെ കൊലപ്പെടുത്തി യുവതി തൂങ്ങിമരിച്ചു

December 12, 2021
Google News 1 minute Read

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ചു. തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാജേന്ദ്രനഗറിലാണ് സംഭവം.

35കാരിയായ യുവതിയാണ് മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് സായികുമാർ ഇവരെയും കുട്ടികളെയും പീഡിപ്പിക്കാറുണ്ടെന്ന് രാജേന്ദ്രനഗർ പൊലീസ് ഇൻസ്പെക്ടർ കെ കനകയ്യ പറഞ്ഞു.

2016 ലാണ് ഇരുവരും വിവാഹിതരായതെന്നും ഭർത്താവ് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഭർത്താവിനെതിരെ സെക്ഷൻ 302, 498 എ, 306 പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു.

Story Highlights : woman-kills-children-hangs-herself-to-death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here