ശ്രീനഗറിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം; വിശദാംശങ്ങൾ തേടി പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ആക്രമണങ്ങളുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഇതിനിടെ ആക്രമണത്തെ അപലപിച്ച് ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിൻഹ രംഗത്ത് എത്തി. പിന്നിൽ പ്രവർത്തിച്ചവരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്. ജമ്മുകശ്മീര്‍ സായുധ പൊലീസിനെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഭീകരാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ജമ്മു കശ്മീർ പൊലീസിന്‍റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
Read Also : കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
സുരക്ഷ സേന ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബസിനെതിരെ തീവ്രവാദികള്‍ വലിയതോതില്‍ വെടിയുതിര്‍ക്കുകയും സ്ഫോടക വസ്തുക്കള്‍ എറിയുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Story Highlights : J-K: PM Modi seeks details of Srinagar terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here