ആ കുട്ടിക്കുരങ്ങന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി; പ്രഭുവിന്റെ ശ്വാസത്തിലൂടെ (വിഡിയോ കാണാം)

ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നും ജീവന്‍ നഷ്ടമായെന്നും കരുതിയ ഒരു കുട്ടിക്കുരങ്ങനും ആ ജീവന്‍ തിരികെക്കൊണ്ടുവന്ന ഒരു മനുഷ്യനുമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. തമിഴ്‌നാട്ടിലെ പേരംബലൂരില്‍ നിന്നുള്ള 38കാരനാണ് മരിച്ചെന്നുകരുതിയ എട്ടുമാസം മാത്രം പ്രായമുള്ള കുരങ്ങനെ ശ്വാസം കൊടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കാര്‍ ഡ്രൈവറായ പ്രഭു എന്ന യുവാവാണ് മുറിവുകളുമായി ബോധരഹിതനായി കിടന്ന കുരങ്ങിനെ രക്ഷിച്ചത്. നായ്ക്കൂട്ടത്തിന്റെ ആക്രമണമേറ്റ കുരങ്ങന്‍ ഓടിമരത്തില്‍ കയറുകയായിരുന്നു. പിന്നീട് ബോധരഹിതനായി. നായ്ക്കൂട്ടത്തില്‍ നിന്നും പ്രഭു കുരങ്ങിനെ രക്ഷിച്ച ശേഷം ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ അതിന് ശ്വാസ തടസം നേരിടുന്നത് മനസിലാക്കി. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി വഴിയിലിറങ്ങി ജീവന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു.
തളര്‍ന്ന് അവശനായി കിടന്ന കുരങ്ങിന് പ്രഭു തുടര്‍ച്ചയായി സിപിആര്‍ നല്‍കി. തുടര്‍ന്ന് കൃത്രിമ ശ്വാസോച്ഛാസവും നല്‍കി. ഏതാനും നിമിഷത്തെ ശ്രമത്തിലൂടെ കുരങ്ങന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Read Also : പുറകിൽ തീ, കൂസാതെ അത്താഴം കഴിക്കുന്ന അതിഥി; വൈറലായി വിവാഹ സൽക്കാര വിഡിയോ
നിരവധി പേരാണ് സഹജീവി സ്‌നേഹത്തിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കുരങ്ങനെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള പ്രഭുവിന്റെ ആഹ്ലാദവും വിഡിയോയില്‍ കാണാം. ആശുപത്രി അധികൃതരില്‍ നിന്ന് ചികിത്സയ്ക്ക് ശേഷം പ്രഭു കുരങ്ങിനെ വനംവകുപ്പിന് കൈമാറി.
Story Highlights : man resuscitates wounded monkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here