58 വർഷങ്ങൾക്ക് മുൻപ് ഒമിക്രോൺ എന്ന പേരിൽ സിനിമ ഇറങ്ങിയോ ? സത്യമിതാണ് [24 Fact Check]

58 വർഷങ്ങൾക്കു മുൻപ്, 1963ൽ കൊവിഡ് ഒമിക്രോൺ വകഭേദത്തെപ്പറ്റി ഒരു സിനിമ ഇറങ്ങിയത്രേ! ഇതാണ് സമൂഹമാധ്യമങ്ങളിൽ നിലവിൽ നടക്കുന്ന ഏറ്റവും ചൂടേറിയ ചർച്ച.
സിനിമയുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വിഖ്യാത സംവിധായകൻ രാം ഗോപാൽ വർമ്മ ഉൾപ്പെടെ ഈ പോസ്റ്റർ പങ്കുവച്ച് അത്ഭുതം കൂറി. ട്വിറ്ററിലും ഫേസ്ബുക്കിലും സിനിമാക്കഥ ശരിക്കും നടക്കുന്നതിന്റെ അതിശയം പറന്നുനടന്നു. എന്നാലിങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുണ്ടോ ? ഇല്ല എന്നതാണ് ഉത്തരം.
1974ൽ ഇറങ്ങിയ ഫേസ് ഫോർ എന്ന സിനിമയുടെ പോസ്റ്റർ അതിവിദഗ്ധമായി എഡിറ്റ് ചെയ്താണ് ഒമിക്രോൺ വകഭേദത്തിന്റെ സിനിമാക്കഥ ഉണ്ടാക്കിയിരിക്കുന്നത്.
ഫേസ് 4ന്റെ സ്പാനിഷ് പോസ്റ്ററിലാണ് ഒമിക്രോൺ വേരിയന്റ് എന്ന് എഴുതി എഡിറ്റ് ചെയ്തത്. 1963ൽ ഒമിക്രോൺ എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇത് വൈറസിനെപ്പറ്റിയല്ല, അന്യഗ്രഹ ജീവിയെപ്പറ്റിയാണ്.
Story Highlights : omicron film fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here