ചൈനയിൽ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു; 3 മരണം

കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്ടറി കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ 3 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. പരുക്കേറ്റ ഒരാൾ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി ജിയാങ്‌സി പ്രവിശ്യാ എമർജൻസി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
പ്രവിശ്യാ തലസ്ഥാനമായ നാഞ്ചാങ്ങിൽ ഫ്രെസീനിയസ് കാബി (നാൻചാങ്) കമ്പനി ലിമിറ്റഡ് നടത്തുന്ന ഫാക്ടറിയിൽ ഉച്ചകഴിഞ്ഞ് 3:40 ഓടെയാണ് (പ്രാദേശിക സമയം) തീപിടിത്തമുണ്ടായത്. മെഡിക്കൽ ഉപകരണ നിർമ്മാണ ഫാക്ടറിയാണിത്.
Story Highlights : 3-dead-after-fire-breaks-out-in-china
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here