Advertisement

ദേവസ്വം ബോർഡിന് തിരിച്ചടി; 100 കോടി രൂപ ഗ്രാൻഡ് വേണമെന്ന ആവശ്യം തള്ളി സർക്കാർ

December 14, 2021
Google News 2 minutes Read

100 കോടി രൂപ ഗ്രാൻഡ് വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബജറ്റിൽ പ്രഖ്യാപിച്ച തുക നൽകണമെന്ന ആവശ്യം തള്ളിയത്. ശബരിമല ഉത്സവം മനസ്സിൽ കണ്ടാണ് ദേവസ്വം ബോർഡ് സർക്കാരിനോട് പണം ആവശ്യപ്പെട്ടത്.

അതേസമയം ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനമായി. ഭക്തർക്ക് താങ്ങാൻ കൂടുതല്‍ സ്ഥലങ്ങള്‍ തയാറാക്കും.സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ 5000 പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ട് വിലയിരുത്തി.

Read Also : ശബരിമല പരമ്പരാഗത നീലിമല പാത ഇന്ന് പുലര്‍ച്ചയോടെ തുറന്നു

ഇതിനിടെ സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര മണിവരെ പ്രവര്‍ത്തിക്കും. പ്രസാദങ്ങളു‍ടെ ഉത്പാദനവും കൂട്ടിയിട്ടുണ്ട്.

Story Highlights : GOVT rejected the demand for grand- devaswom board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here